കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് (CIAL) 2025–26 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് ലാഭം.മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് സിയാല്‍ കാഴ്ചവച്ചത്. നികുതിക്ക് ശേഷമുള്ള ലാഭം 499 കോടിയിൽ നിന്ന് 502.02 കോടിയായി ഉയർന്നതായി കമ്പനി അറിയിച്ചു.
2025–26 സാമ്പത്തിക വർഷത്തിൽ സിയാലിന്റെ മൊത്തം വരുമാനം 1,500 കോടിക്ക് മുകളിലെത്തി. വിമാനത്താവള പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിനൊപ്പം നോൺ-എറോനോട്ടിക്കൽ ബിസിനസുകളിലെ വളർച്ചയും കമ്പനിയുടെ സാമ്പത്തിക പ്രകടനത്തിന് പിന്തുണ നൽകി. വിമാനത്താവളത്തിന്റെ മികച്ച പ്രവർത്തന പ്രകടനവും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വളർച്ചയും കമ്പനിയുടെ വരുമാനം ഉയരാൻ സഹായിച്ചു.